ബെംഗളുരു നഗരത്തിൽ നടുറോഡിലിട്ട് യുവതിയെ കുത്തി കൊന്ന സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായ ലീലയുടെ മുൻസുഹൃത്ത് ദിനകറാണ് ആക്രമണം നടത്തിയത്. നടുറോഡിൽ പട്ടാപ്പകലാണ് ലീലയെ ദിനകർ കുത്തിവീഴ്ത്തിയത്. മരണം ഉറപ്പാക്കാൻ 16 തവണയാണ് ലീലയുടെ നെഞ്ചിൽ ദിനകർ കത്തി കുത്തി ഇറക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ലീല മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാതെ പ്രതി മൃതദേഹത്തിന് സമീപത്തു തന്നെ ഇരിക്കുകയായിരുന്നു. ഒടുവിൽ ദിനകറിനെ പൊലിസെത്തിയാണ് അറസ്റ്റ് ചെയ്യ്തത്.