കാന്റര്‍ബറി സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സിഎസ്‌സി കപ്പിനു വേണ്ടി നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ ഒന്നിന് ന്യൂ സൗത്ത് വെയില്‍സ് സെവന്‍ഹില്‍, 5ക്വിന്‍ അവന്യൂ ലാന്‍ഡന്‍ സ്‌റ്റേഡിയത്തില്‍. പത്താമത് ആനിവേഴ്‌സറി എഡിഷനാണ് ഇക്കൊല്ലം ഏറെ ടീമുകളുടെ പ്രാതിനിധ്യത്തോടെ നടക്കുന്നത്. ഓസ്‌ട്രേലിയയില്‍ മികച്ച ടീമുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കമ്യൂണിറ്റി സ്‌പോര്‍ടിങ് ഇവന്റായി മാറാന്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് സിഎസ്‌സി ടൂര്‍ണമെന്റിനു സാധിച്ചിട്ടുണ്ട്. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാനവസരമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
നിമേഷ്: 0469610574, രാഹുല്‍: 0430586506 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
ഓസ്‌ട്രേലിയയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന കായിക കൂട്ടായ്മയെന്നു പ്രശസ്തി സമ്പാദിക്കാന്‍ കാന്റര്‍ബറി സ്‌പോര്‍ട്ടിങ് ക്ലബ്ബിനു സാധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കായിക കൂട്ടായ്മയും ഇതു തന്നെ. കായിക മത്സരങ്ങള്‍ക്കു പുറമെ സാംസ്‌കാരിക പരിപാടികളും ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു.