ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബ്രോക്കൺ ഹിൽ [ Broken Hill ] എന്ന സ്ഥലത്ത്, കുട്ടികളുടെ രക്തത്തിൽ അപകടകരമായ തോതിൽ ലെഡ് (lead) കണ്ടെത്തിയിട്ടുണ്ട്. ഖനികൾക്കും പഴയ ഖനിസ്ഥലങ്ങൾക്കും അടുത്തുള്ള വീടുകളിലെ മണ്ണ് മലിനമായതാണ് പ്രധാന കാരണം എന്ന് വിദഗ്ധർ പറയുന്നു.
2019-ൽ തയ്യാറാക്കിയ ഒരു ശാസ്ത്രീയ റിപ്പോർട്ട് സർക്കാർ അധികാരികൾക്ക് ലഭിച്ചിരുന്നെങ്കിലും, അത് പൊതുവായി പുറത്തുവിടാതെ വർഷങ്ങളോളം ഒളിപ്പിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാൽ ഖനിപ്രവർത്തനങ്ങൾക്കും സർക്കാരിനും പ്രതികൂലമായി പോകുമെന്ന ഭയമാണ് പിന്നിൽ ഉണ്ടായിരുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ Mudgee പ്രദേശത്ത് തുടങ്ങാനിരിക്കുന്ന Bowdens Silver Mine പദ്ധതിയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയം നാട്ടുകാരിൽ ഉയർന്നിട്ടുണ്ട്. ബ്രോക്കൺ ഹില്ലി -ൽ സംഭവിച്ചതുപോലെ ആരോഗ്യ പ്രശ്നങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണം എന്നാണ് അവരുടെ ആവശ്യം.