ഡാർവിൻ: ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയ്യാറാക്കിയ ലിയോ പതിമൂന്നാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് ചാൾസ് ബാൽവോക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് സെപ്റ്റംബർ പതിനാലാം തീയതി ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്. ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ. ഡോ. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു