ദക്ഷിണ ഓസ്‌ട്രേലിയയിലെ ഗാവ്‌ലർ വെസ്റ്റിൽ എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ ഓപ്റ്റസ് നെറ്റ്‌വർക്ക് തകരാറ് കാരണമല്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ, കുഞ്ഞിന്റെ മരണത്തിന് മറ്റ് ആരോഗ്യകാരണങ്ങളാണ് സാധ്യതയെന്ന് കണ്ടെത്തി.
കുഞ്ഞിന് ശ്വാസം പോവുന്നത് കണ്ടപ്പോൾ മുത്തശ്ശി [grandmother] triple-0 അടിയന്തര സേവന നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചു. ആദ്യ ഫോൺ കണക്റ്റ് ആയില്ലെങ്കിലും, ഉടൻ തന്നെ മറ്റൊരു ഫോൺ വഴി സഹായം ലഭിച്ചിരുന്നു. അതിനാൽ മരണവുമായി ബന്ധപ്പെട്ട് ഫോൺ കണക്ഷനിലെ താമസം പ്രധാന കാരണമല്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, അഡിലെയ്ഡിലെ ക്വീൻസ്റ്റൗൺ പ്രദേശത്ത് 68 വയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ ഓപ്റ്റസ് തകരാറിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം പോലീസ് തുടരുകയാണ്.