ഡബ്ലിൻ : അയര്‍ലൻഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്‌സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ശ്യാം കൃഷ്ണൻ .
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലൻഡിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്കാരം പിന്നീട്.