ഓക്ക്‌ലൻഡ് :ന്യൂസീലൻഡിൽ 118 പൗണ്ട് ഭാരമുള്ള നായ ചത്തതിനെ തുടര്‍ന്ന് യുവതിക്ക് രണ്ട് മാസം ജയില്‍ ശിക്ഷ. അമിതമായി ഭക്ഷണം നല്‍കുകയും ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാലുമാണ് നായ ചത്തത്. സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസിന്റെ (എസ്പിസിഎ) റിപ്പോർട്ട് പ്രകാരം 2021ലാണ് നഗി എന്ന് നായയെ പൊലീസ് കണ്ടെത്തുന്നത്. 120 പൗണ്ട് ഭാരമുണ്ടായിരുന്ന നഗി അന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഓക്ക്‌ലൻഡിലെ ഉടമയുടെ വീട്ടിൽ നിന്നും നഗിയെ പൊലീസ് എസ്പിസിഎയ്ക്ക് കൈമാറി.
നിരവധി നായകളെയാണ് പൊലീസ് ഇവിടെ നിന്ന് എസ്പിസിഎയ്ക്ക് കൈമാറിയത്. എസ്പിസിഎയുടെ പരിചരണത്തിലായിരിക്കെ രണ്ട് മാസത്തിനുള്ളിൽ 19.6 പൗണ്ട് ശരീരഭാരമാണ് നഗിക്ക് കുറഞ്ഞത്. നഗിയുടെ ശരീരത്തിലെ 16.5 ശതമാനം ഭാരമാണ് ഇങ്ങനെ കുറഞ്ഞത്. എന്നാല്‍ കരളിലെ രക്തസ്രാവം മൂലം നഗി മരിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നഗിക്ക് ഉണ്ടായിരുന്നതായ് പോസ്റ്റ്‌മോർട്ടത്തിൽ നിന്നും വ്യക്തമായി.
നായയെ ശരിയായ രീതിയില്‍ പരിചരിക്കുന്നതിൽ താൻ പരാജയരപ്പെട്ടെന്ന് യുവതി കുറ്റം സമ്മതം നടത്തി. തുടര്‍ന്ന് ഓക്ക്‌ലൻഡിലെ മനുകാവു ഡിസ്ട്രിക്ട് കോടതി യുവതിക്ക് രണ്ട് മാസത്തെ ജയില്‍ ശിക്ഷയും 720 യുഎസ് ഡോളര്‍ പിഴയും വിധിച്ചു”