ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, എ.സി.ടി. എന്നിവിടങ്ങളിൽ തൊഴിൽ ദിന അവധി (Labour Day long weekend) പ്രമാണിച്ച് ഒക്ടോബർ 3 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 6 തിങ്കളാഴ്ച വരെ ‘ഡബിൾ ഡീമെറിറ്റ്’ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഈ ദിവസങ്ങളിൽ അമിത വേഗത, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസിൽ ഇരട്ടി ഡീമെറിറ്റ് പോയിന്റുകൾ രേഖപ്പെടുത്തും.
നിയമലംഘനം തുടർച്ചയായി നടത്തുന്നവരെ ശിക്ഷിക്കുകയും, റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ഓർക്കുക, പിഴ ഇരട്ടിയാകില്ല, എന്നാൽ പോയിന്റുകളാണ് ഇരട്ടിക്കുക.