പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നുണകൾ പൊളിച്ച് രേഖകൾ. ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതെന്നാണ് രേഖകൾ. 1999 മാർച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വർണം പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തൽ. ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ചെമ്പെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്നു.