സിഡ്നി : സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചിരുന്ന ഫാ. നിഖിൽ തരക്കന് യാത്രയയ്പ്പ് നൽകി.
യാത്രയയ്പ്പ് സമ്മേളനം ഇടവകയുടെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ചു. കുർബാനക്ക് ശേഷം വിവിധ ആത്മീയസംഘടനകളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ഇടവകയിലെ ഭൂരിഭാഗം അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി സൺഡേസ്കൂൾ കുട്ടികളുടെ സംഗീതം, യാത്രയയ്പ്പ് പ്രസംഗങ്ങൾ, ഉപഹാര സമർപ്പണം എന്നിവ നടന്നു.
വിവിധ സംഘടനാ പ്രതിനിധികളും മുതിർന്ന അംഗങ്ങളും ഫാ. നിഖിലിന്റെ സേവനം സംബന്ധിച്ച് അനുഭവങ്ങൾ പങ്കുവച്ചു. തന്റെ യാത്രയയ്പ്പ് പ്രസംഗത്തിൽ ഫാ. നിഖിൽ തരക്കനും നീരജ കൊച്ചമ്മയും, ഇടവകയിലെ അംഗങ്ങളോട് നന്ദിയും സ്നേഹപൂർവമായ ഓർമകളും പങ്കുവച്ചു.
തുടർന്നു ഇടവക പരിസരത്ത് ഫാ. നിഖിലും കുടുംബം ഒലിവ് ചെടി നട്ടു. എല്ലാവർക്കും ഇടവക കമ്മിറ്റിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സഹകരണത്തോടെ സ്നേഹവിരുന്നും സംഘടിപ്പിച്ചു.