സിഡ്‌നി: യുവ വയലിനിസ്റ്റ് ഗംഗാ ശശിധരൻ നയിക്കുന്ന “ഗംഗാ തരംഗം” എന്ന സംഗീത പരിപാടി സിഡ്‌നിയിലെ സംഗീത പ്രേമികൾക്കായി ഒരുങ്ങുന്നു. OHM Events അവതരിപ്പിക്കുന്ന ഈ സംഗീത സന്ധ്യ, ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൻ്റെ മാസ്മരികത ആസ്വദിക്കാൻ ഒരു അസുലഭ അവസരമൊരുക്കും.
ഈ സംഗീത പരിപാടിയിൽ ഗംഗാ ശശിധരനൊപ്പം ഒരു ലൈവ് ഓർക്കസ്ട്രയും അണിനിരക്കും. വയലിനിൽ വിസ്മയം തീർക്കുന്ന ഗംഗയുടെ പ്രകടനം സിഡ്‌നിയിലെ കലാസ്വാദകർക്ക് പുതിയൊരനുഭവമാകും.
തിയ്യതി: ഒക്ടോബർ 26
വേദി: ബോമൻ ഹാൾ, ബ്ലാക്ക്‌ടൗൺ, NSW
സമയം: വൈകുന്നേരം 5 മണി
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ പരിപാടി, കലയുടെയും സംസ്കാരത്തിൻ്റെയും ഒരു വലിയ ആഘോഷം കൂടിയാണ്. ഇന്ത്യൻ കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാൻ OHM Events നടത്തുന്ന ഈ ശ്രമം ഏറെ അഭിനന്ദനാർഹമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
പ്രദീപ് (Pradeep) – 0450429771
വിനോദ് (Vinod) – 0414490149
ഷൈൻ (Shine) – 0481342808
ബീന (Beena) – 0469829748