ഓസ്ട്രേലിയ : ഓസ്ട്രേലിയൻ വ്യവസായിയും മലയാളിയുമായ ശ്രീ. ഷിബു ജോണിന് വൻ സാമ്പത്തിക സഹായം നൽകി ഓസ്ട്രേലിയൻ ഗവൺമെന്റ്.
WA യിലുടനീളമുള്ള ഇ – മാലിന്യം, സംഭരണം ശേഖരണം, പുനരുപയോഗം, സംസ്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഓസ്ട്രേലിയൻ ഗവൺമെന്റ് നൽകുന്ന ഇൻഫ്രാസ്ട്രക്ഷൻ പ്രോജക്ട് ഗ്രാൻഡ് ഏകദേശം 1മില്യൺ ഡോളർ ഓസ്ട്രേലിയൻ മലയാളിയായ ശ്രീ.ഷിബു ജോൺ മാനേജിംഗ് ഡയറക്ടർ ആയ സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് ആൻഡ് ഡിസ്പോസൽ പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. പ്രോജക്ടിന്റെ ഗുണനിലവാരം നൂതനത്വം, സ്വാധീനം എന്നിവയിൽ സംതൃപ്തരായ മൂല്യനിർണയ പാനൽ സൈബർ കമ്പ്യൂട്ടർ റീസൈക്ലിംഗ് എന്ന കമ്പനിയുടെ സമർപ്പണത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുകയും ചെയ്തതായി ഡബ്ലിയു എ പരിസ്ഥിതി മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കമ്പനി ഉടമ ശ്രീ ഷിബു ജോൺ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പൂർണ അർപ്പണബോധവും കൃത്യതയുമാണ് സ്ഥാപനത്തെ ഇതുപോലൊരു വൻ അംഗീകാരത്തിൽ എത്തിച്ചത്. ഓസ്ട്രേലിയൻ മലയാളികൾക്ക് മാത്രമല്ല ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ മുഹൂർത്തമാണിത്.