ന്യൂകാസിൽ: ഹണ്ടർ മലയാളി സമാജം (HUMSAM) ‘ഹാർമണി’ എന്ന പേരിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായിക ഹരിത ബാലകൃഷ്ണൻ (Haritha Balakrishnan) അവതരിപ്പിക്കുന്ന സംഗീത പരിപാടി ഡിസംബർ 13-ന് നടക്കും.
ഹണ്ടർ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിക്കുന്ന ഈ പരിപാടിയിൽ ഹരിത ബാലകൃഷ്ണൻ്റെ മനോഹര ഗാനങ്ങൾ ആസ്വദിക്കാൻ സാധിക്കും.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സാന്താക്ലോസും പരിപാടിയിൽ എത്തുമെന്നും സംഘാടകർ അറിയിച്ചു.
ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹണ്ടർ മലയാളി സമാജം ഇൻക്. (HUMSAM) ഫേസ്ബുക്ക് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭ്യമാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ജുബിൻ (Jubin): +61 451 700 157
ജിനു (Jinu): +61 424 136 692