കാൻ ഫിലിം ഫെസ്റ്റിവലിൽ ആളുകൾ ഉറ്റുനോക്കിയിരിക്കുന്ന മുഖമാണ് ബോളിവുഡ് നടി ഐശ്വര്യ റായിയുടേത്. എന്നാൽ, ഇത്തവണ കാർപറ്റിലെ ഐശ്വര്യയുടെ ലുക്കിനെക്കാൾ ചർച്ചയാത് ആരോഗ്യത്തെക്കുറിച്ചാണ്.
പരുക്കേറ്റ് പ്ലാസ്റ്ററിട്ട കൈയ്യുമായി കാനിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയെ അഭിനന്ദിക്കുകയാണ് ആരാധകർ.
കറുപ്പും ഗോൾഡനും വെളുപ്പും ഇട കലർന്ന നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ഐശ്വര്യയെത്തിയത്.
പ്രശസ്ത ഡിസൈനിങ് സംരംഭമായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ ഗൗൺ ധരിച്ചാണ് ഐശ്വര്യ വന്നത്.
ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്.
വസ്ത്രത്തിനു ചേരുന്ന മേക്കപ്പും ഹെയർസ്റ്റൈലുമാണ് ഐശ്വര്യ സ്വീകരിച്ചത്. ന്യൂഡ് ഷേഡിലുള്ള പിങ്ക് ലിപ്സ്റ്റിക്കും നിറുകയിൽ നടുവിൽ നിന്ന് ഇരുവശത്തേക്കു വകഞ്ഞ് കെട്ടിയ ഹെയർസ്റ്റൈലുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. സിൻഡ്രയെപ്പോലെ സുന്ദരിയായാണ് താരം എത്തിയതെന്നാണ് ആരാധകർ പറയുന്നത്.
2002ൽ നീത ലുല്ല ഡിസൈൻ ചെയ്ത സാരി ധരിച്ചാണ് ഐശ്വര്യ റായ് ആദ്യമായി കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപെറ്റിൽ എത്തിയത്. പോയ വർഷം സിൽവർ ഹൂഡഡ് കേപ് ഗൗൺ ആയിരുന്നു ഐശ്വര്യയുടെ വേഷം. ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ശേഷമായിരുന്നു ഐശ്വര്യയുടെ കാൻ പ്രവേശം.