വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാർക്കെതിരെ നടപടി. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാർക്കെതിരെയാണ് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചത്. ഇരുവരേയും ജോലിയിൽ നിന്ന് ഒഴിവാക്കി.
ഫ്ലൈറ്റ് ഡെക്കിന്റെ സെന്റർ കൺസോളിന് മുകളിൽ ഇരുവരും ഒരു കപ്പ് കട്ടൻ കാപ്പി വയ്ക്കുകയും പലഹാരം കഴിക്കുകയുമായിരുന്നു. ചെറിയ തോതിൽ പോലും വെള്ളം ഇവിടെ വീഴുന്നത് വിമാനത്തിന്റെ പ്രവർത്തനത്തെയും യാത്രക്കാരുടെ സുരക്ഷിതത്വത്തെയും ബാധിക്കും. ഇതിന്റെ ചിത്രങ്ങൾ പുറത്തുവരികയും വിമർശനം ശക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.