പെര്‍ത്തിലെ ഇര്‍വിന്‍ ബാരക്കില്‍ ഓസ്ട്രാഹിന്ദ് സംയുക്ത സൈനികാഭ്യാസ പ്രകടനം ആരംഭിച്ചു. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും കരസേനകളുടെ കൂട്ടായ സൈനിക പ്രകടനവും സംയുക്ത പരിശീലനവും ഉള്‍ക്കൊള്ളുന്ന ഓസ്ട്രാഹിന്ദ് ഈ മാസം 26ന് സമാപിക്കും. 2022 മുതല്‍ എല്ലാവര്‍ഷവും ഇന്ത്യയും ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന ഈ പരിപാടിക്ക് ഓരോ വര്‍ഷവും ഇരുരാജ്യങ്ങളും മാറി മാറി ആതിഥ്യം വഹിക്കും. തീവ്രവാദത്തെ നേരിടുന്നതിലും വിവിധ ഭൂപ്രദേശങ്ങളില്‍ സൈനിക ഓപ്പറേഷനുകള്‍ നടത്തുന്നതിലും കൂട്ടായ പരിശീലനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സൈനിക സഹകരണത്തിലൂടെ രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതും പരസ്പരം പദ്ധതികള്‍ പങ്കുവയ്ക്കുന്നതിലൂടെ പുതിയ അറിവുകള്‍ ആര്‍ജിക്കുന്നതും ഈ പരിപാടിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സമാധാന പദ്ധതികള്‍ക്ക് സൈനിക സഹായം ലഭ്യമാക്കാന്‍ രണ്ടു രാജ്യങ്ങളും ഒരുമിച്ച് സഹകരിക്കുമെന്നതിനാല്‍ ഇതിന് യുഎന്നിന്റെ പിന്തുണയുമുണ്ട്.