ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വ്യോമസേനകൾ തമ്മിൽ ധാരണയായി. ഡൽഹിയിൽ ഇരു രാജ്യങ്ങളുടെയും വ്യോമസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതാദ്യമായാണ് ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന (എയർ ടു എയർ–എഎആർ) രംഗത്ത് ഇന്ത്യ ഒരു രാജ്യവുമായി കരാറിൽ ഏർപ്പെടുന്നത്.
ഇതനുസരിച്ച് റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ (ആർഎഎഎഫ്) കെസി–30എ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ആകും.
എന്നാൽ വിദേശരാജ്യങ്ങളുടെ വിമാനങ്ങളിൽ നിന്ന് ഇന്ത്യൻ സേനാ വിമാനങ്ങൾ മുൻപും ഇന്ധനം നിറച്ചിട്ടുണ്ട്. സാധാരണ വ്യോമാഭ്യാസ പ്രകടനങ്ങളിലാണ് എന്നു മാത്രം.