ബ്രിസ്‌ബേന്‍: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കദ്മത് ഹൃസ്വസന്ദര്‍ശനത്തിനായി കേണ്‍സ് തുറമുഖത്തെത്തിച്ചേര്‍ന്നു. കപ്പലിന്റെ കമാന്‍ഡര്‍ കുതുഹല്‍ ലിമായേയുമായി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലേ ടെലികോണ്‍ഫറന്‍സില്‍ സംസാരിച്ചു. അദ്ദേഹം കപ്പലിനെയും നാവികരെയും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പേരില്‍ അഭിവാദനം ചെയ്യുന്നതായി അറിയിച്ചു. പാപ്പുവ ന്യൂഗിനിയുടെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നെത്തിയതിനു ശേഷം ഫിജിയിലെ സുവയും ഓസ്‌ട്രേലിയയിലെ കേണ്‍സും സന്ദര്‍ശിക്കുന്നതിനായി എത്തുകയായിരുന്നു ഐഎന്‍എസ് കദ്മത്ത്. ഇവിടെ നിന്നായിരിക്കും കപ്പല്‍ തിരികെ ഇന്ത്യയിലേക്കു പോകുക. കേണ്‍സിലെ തുറമുഖത്തിന്റെ കമാന്‍ഡിങ് ഓഫസര്‍ കപ്പലില്‍ എത്തി ഇന്ത്യന്‍ സംഘവുമായി ആശയവിനിമയം നടത്തുകയുണ്ടായി. സംയുക്ത പരിപാടികളില്‍ ഇന്ത്യന്‍ നാവികസേനയും റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയും പങ്കെടുക്കുന്നതും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചയായി.