അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. എന്നാൽ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.
ട്രാവിസ് ഹെഡിന്റെ ഭാര്യക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഹെഡിന്റെ ഭാര്യയുടെ ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റുകളും. മാക്‌സ്‌വെല്ലിന്റെ ഭാര്യയും ഇന്ത്യയും വംശജയുമായ വിനി രാമനേയും ആരാധകര്‍ വെറുതെ വിട്ടില്ല. പിന്നാലെ അവര്‍ ഇന്‍സ്റ്റഗ്രാമിൽ ഭര്‍ത്താവിന്റ ടീമിനെ പിന്തുണച്ചാല്‍ എന്ത് കുഴപ്പമെന്ന് ചോദിച്ച് പോസ്റ്റുമായെത്തിയിരുന്നു.