പെർത്ത് : ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ (ISWA) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെർത്തിൽ ഓഗസ്റ്റ് 11 ന് (ഞായറാഴ്ച ) “തേജോ – ഇന്ത്യാ ഡേ പരേഡ് ” അരങ്ങേറുന്നതാണെന്ന് ISWA ഭാരവാഹികൾ അറിയിച്ചു. ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിന്റെ ബാൻഡ് സംഘം തേജോ – ഇന്ത്യാ ഡേ പരേഡിന്റെ മാറ്റുകൂട്ടുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇന്ത്യ -ഓസ്ട്രേലിയ രാഷ്ട്രങ്ങൾക്കിടയിലുള്ള ശക്തമായ ബന്ധവും, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും ഓഗസ്റ്റ് 11ന് നടക്കുന്ന പരേഡ് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു .
തീയതി : 11 ഓഗസ്റ്റ് 2024 (ഞായർ) പരേഡ് സമയം:
രാവിലെ 9.30 ന് Group Formations on Murray St. (in front of Forrest Chase)
പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് പരേഡിൽ പങ്കെടുക്കുന്ന ഏതെങ്കിലും അസോസിയേഷനുകളുടെ/സംസ്ഥാനങ്ങളുടെയോ മറ്റേതെങ്കിലും ഗ്രൂപ്പുകളുടെയോ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്നതിനായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആയിരത്തോളം വരുന്ന ഇന്ത്യൻ ഓസ്ട്രേലിയക്കാർ അണിനിരക്കുന്ന റാലിയുടെ സമാപനം സുപ്രീം കോടതി ഗാർഡൻസിലായിരിക്കും .വിവിധ പ്രായത്തിലുള്ളവരുടെ സാംസ്കാരിക പ്രകടനങ്ങൾ സമാപന സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.
ഫുഡ് ട്രക്കുകൾ, ജ്യൂസ് സ്റ്റേഷനുകൾ, ബൗൺസി കാസിൽ, ഫെയ്‌സ് പെയിൻ്റിംഗ്, ടോയ് സ്റ്റേഷൻ തുടങ്ങിയവയും പരിപാടിക്ക് മാറ്റുകൂട്ടുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം പരേഡിൽ പങ്കെടുക്കുന്നതിനും, ഇന്ത്യൻ സംസ്കാരത്തിൻ്റെ വിസ്മയകരമായ ആഘോഷത്തിൻ്റെ ഭാഗമാകാനും ISWA ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ശ്രീ. അരുൺ വി നായർ
ഇവൻ്റ് കോർഡിനേറ്റർ
ഫോൺ : 0431 606 456
Email : arun.nair@iswa-perth.org































