ഓസ്ട്രേലിയൻ സ്വദേശിയും ഇന്ത്യയിൽ വേരുകളും ഉള്ള ഏഴു വയസ്സുകാരിയായ കൈറ ശർമ ചന്ദ്ര രചിച്ച
‘ Lemon and lime ‘ എന്ന പുസ്തകം കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയങ്ങൾ കീഴടക്കി വിപണിയിൽ തരംഗം സൃഷ്ടിച്ചു മുന്നോട്ട് കുതിക്കുകയാണ്. വടക്കേ ഇന്ത്യൻ സ്വദേശികളായ ലീന ശർമയുടെയും ആശിഷ് ചന്ദ്രയുടെയും മകളാണ് കൈറ ചന്ദ്രയെന്ന കുഞ്ഞെഴുത്തുകാരി.ബാസ്ക്കറ്റ്ബോൾ കളിക്കാനും ഗിറ്റാർ വായിക്കാനും ഇഷ്ടപ്പെടുന്ന കൈറ തന്റെപുസ്തകമായ ‘ Lemon and lime ‘ ന്റെ ചിത്രകാരി കൂടിയാണ്. വായനയെ ഹൃദയത്തിലേറ്റിയ കൈറ തന്റെ പുസ്തക രചനയിൽ തനിക്ക് ചുറ്റുപാടുനിന്നും പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി.
സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും കഥയാണ് പ്രസ്തുത പുസ്തകത്തിന്റെ ഇതിവൃത്തം. എട്ടു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ പുസ്തകമാണ് ‘ Lemon and lime ‘.നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക, ആരെങ്കിലും അങ്ങനെ പറയുമ്പോൾ സ്വയം മാറരുത് എന്ന പ്രധാന ആശയം ഈ പുസ്തകത്തിൽ വിളിച്ചു പറയുന്നുണ്ട്.
പുസ്തകം ആമസോണിൽ ലഭ്യമാണ്
https://amzn.asia/d/i9wJDJk
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുവാൻ
https://www.instagram.com/kcdoodles201/profilecard/?igsh=MTh5a3JreGw2Z3U0ZA==





























