ദില്ലി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു. 377 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.
മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്. കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് എത്തിയ പ്രദീപ് റായ്ക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ അധ്യക്ഷൻ അദീഷ് അഗർവാല മത്സരിച്ചെങ്കിലും തോറ്റു.






























