കാൻബറ മലയാളിയും കോതമംഗലം സ്വദേശിയുമായ ജോസി പൗലോസ് 𝐀𝐂𝐓 കാൻബറ കറക്ഷണൽ സർവീസസിൽ ജോയിൻ ചെയ്ത ആദ്യ മലയാളി ലോങ്ങ് സർവീസ് മെഡലിന് അർഹനായി. കറക്ഷണൽ ഓഫീസറായി
കഴിഞ്ഞ 𝟏𝟒 വര്ഷത്തെ വിശിഷ്ട സേവനത്തെ പരിഗണിച്ചാണ് കറക്ഷണൽ സർവീസസിന്റെ ചുമതല വഹിക്കുന്ന മന്ത്രിയും, കമ്മീഷണറും ചേർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് മെഡൽ നൽകി ആദരിച്ചത് .
ബിരുദാനന്തരബിരുദത്തിനു ശേഷം കേന്ദ്ര പോലീസ് സേനയായ 𝐂𝐑𝐏𝐅 ൽ സബ് ഇൻസ്‌പെക്ടർ ആയി
ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തുടർന്ന് 𝐍𝐒𝐆 യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി 𝐋 𝐊 അദ്വാനി ,മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ,മുൻ ഉത്തർ പ്രദേശ് മുഖ്യ മന്ത്രി മുലായംസിംഗ് യാദവ് കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റ് തുടങ്ങിയവരുടെ സുരക്ഷാ ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആയി പ്രവർത്തിച്ച അദ്ദേഹം ശ്രീനഗറിൽ നടന്ന കമാൻഡോ ഓപ്പറേഷനിലും പങ്കെടുത്തു .
തുടർന്ന് 𝐑𝐀𝐅 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊസോവയിലെ 𝐔𝐍 പീസ് കീപ്പിങ് ഫോഴ്‌സിലും സേവനമനുഷ്ഠിച്ചു .𝐃𝐘𝐒𝐏 റാങ്കിൽ വിരമിച്ച ശേഷം 𝟐𝟎𝟎𝟗 ൽ ഓസ്‌ട്രേലിയിലേക്കു കുടുംബമായി കുടിയേറുകയും കാൻബറയിൽ കറക്ഷണൽ ഓഫീസറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു .സോഷ്യൽ വർക്കറായ സോജ മാത്യുവാണ് ഭാര്യ. ജെസ്‌ലിൻ ജോസി ,എലിസബത്ത് ജോസി ,ജാക്ക് ജോസി എന്നിവർ മക്കളാണ്.