ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പൊതുതാത്പര്യ ഹർജി ആയി എങ്ങനെ പരിഗണിക്കും എന്ന് കോടതി ചോദിച്ചു. 16 പേർക്ക് പ്രവേശനം നിഷേധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.




























