കോഴിക്കോട് : അന്തരിച്ച മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കു കാണാൻ കോഴിക്കോട്ടെ ടൌൺഹാളിലേക്കെത്തിയത് ആയിരങ്ങളാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആരംഭിച്ച പൊതുദർശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും ജനങ്ങൾ എത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. ഇന്ന് രാവിലെ 10ന് കണ്ണമ്പറത്ത് ശ്മശാനത്തിലാണ് കബറടക്കം.