Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ജോലിയില്ലാത്ത ഭാര്യയുടെ പേര് പേറോളിൽ ഉൾപ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ

by Kerala News Web Desk 04
August 1, 2023
in INDIA
0 0
A A
ജോലിയില്ലാത്ത ഭാര്യയുടെ പേര് പേറോളിൽ ഉൾപ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ അനധികൃതമായി തിരുകിക്കയറ്റി കോടികൾ വെട്ടിച്ച സംഭവത്തിൽ കമ്പനി മാനേജർ അറസ്റ്റിൽ. സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ഭാര്യയെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തി 10 വർഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികൾ തട്ടിയത്.അസാധാരണ കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നി​ഗമനം. റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകുന്ന മാൻപവർഗ്രൂപ്പ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മാനേജരാണ് തട്ടിപ്പ് നടത്തിയത്. 2008ൽ സ്ഥാപനത്തിൽ അസി. മാനേജരായി (ഫിനാൻസ്) ജോലിയിൽ പ്രവേശിച്ച രാധാബല്ലവ് നാഥിനെതിരെയാണ് പരാതി. ഇയാൾ പിന്നീട് മാനേജർ (ഫിനാൻസ്) ആയി സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ ചെലവിൽ തന്റെ ജോലിയില്ലാത്ത ഭാര്യക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ രേഖകളിൽ കൃത്രിമം നടന്നതായി തിരിച്ചറിഞ്ഞതോടെ ദില്ലി ആസ്ഥാനമായുള്ള കമ്പനി അന്വേഷണം നടത്തി കുറ്റകൃത്യം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച, ദില്ലി പൊലീസിൽ പരാതി നൽകി. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനാൽ, ഡയറക്ടർ (ഹ്യൂമൻ റിസോഴ്‌സ്), ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ), രാധാബല്ലവ് നാഥ് എന്നീ മൂന്ന് ഓഫീസർമാർക്ക് മാത്രമേ പ്രതിമാസ ശമ്പളവും റീഇംബേഴ്‌സ്‌മെന്റ് ഡാറ്റയും ആക്‌സസ് ചെയ്യാൻ കമ്പനി അനുവദിച്ചിരുന്നുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് ആരുമറിയാതെ ഇയാൾ ഭാര്യയെ പേറോളിൽ അനധികൃതമായി ഉൾപ്പെടുത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുറത്തുനിന്നുള്ള പേറോൾ വെണ്ടറും കമ്പനിയുടെ എച്ച്ആർ, ഫിനാൻസ് തുടങ്ങിയ മറ്റ് വകുപ്പുകളും തമ്മിലുള്ള ഇടനില ഉദ്യോ​ഗസ്ഥനായിരുന്നു ഇയാൾ. പുതുതായി കമ്പനിയിൽ ചേരുന്നവർ, രാജിവെച്ചവർ, ജോലി ചെയ്യുന്ന ജീവനക്കാരുടെ ഹാജർ തുടങ്ങിയ വിവരങ്ങൾ പ്രതിമാസ വേതന രജിസ്റ്റർ തയ്യാറാക്കുന്നതിനായി ഇയാളാണ് ശമ്പള വിഭാ​ഗത്തിലേക്ക് അയച്ചുകൊടുത്തിരുന്നത്. പ്രതിമാസ വേതന രജിസ്റ്റർ തയ്യാറാക്കിയ ശേഷം, ഇയാൾ തിരികെ അയയ്‌ക്കുക പതിവായിരുന്നു. ഇയാളാണ് രജിസ്റ്റർ എച്ച ആർ ഡയറക്ടർക്ക് കൈമാറുകയും അന്തിമ അംഗീകാരത്തിനായി സിഎച്ച്ആർഒയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നത്. ശമ്പളം അനുവദിക്കുന്നതിനുള്ള അന്തിമ ശമ്പള രജിസ്റ്റർ ബാങ്കിലേക്ക് അയയ്ക്കുന്നതിനുള്ള ചുമതല ഇയാൾക്കായിരുന്നു. ഈ ഘട്ടത്തിലാണ് ഇയാൾ ബാങ്കിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് നാഥ് കൃത്രിമം കാണിച്ച് ഭാര്യയുടെ പേര് ചേർക്കുന്നത് പതിവാക്കിയതെന്ന് കമ്പനി പരാതിയിൽ ആരോപിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശമ്പള ബിൽ ലഭിച്ച ശേഷം ഇയാൾ തന്റെ ഭാര്യയുടെ പേരായ സസ്മിത നാഥ് എന്ന് ഉൾപ്പെടുത്തി പണം തട്ടിയെന്ന് കമ്പനി പരാതിയിൽ പറയുന്നു. അതിന് പുറമെ, സ്വന്തം ശമ്പള കണക്കിൽ കൃത്രിമം കാണിക്കുകയും ചെയ്തു. മറ്റൊരു ജീവനക്കാരന്റെ കംപ്യൂട്ടർ ഉപയോ​ഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഫയൽ അപ്‌ലോഡ് ചെയ്‌ത ശേഷം ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്.

രാധാബല്ലവ് നാഥിനെ 2022 ഡിസംബർ 11-ന് സസ്‌പെൻഡ് ചെയ്യുകയും 2022 ഡിസംബർ 8-ന് അന്വേഷണത്തിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. രേഖകൾ ഹാജരാക്കിയപ്പോൾ, 2012 മുതൽ തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3.6 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്തതായി ഇയാൾ സമ്മതിച്ചു. സ്വന്തം ശമ്പളം പെരുപ്പിച്ച് കാണിച്ച് 60 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ട്രാൻസ്ഫർ ചെയ്തു. മൊത്തം 4.2 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. തട്ടിപ്പ് പണം ഉപയോ​ഗിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ദില്ലി, ജയ്പൂർ, ഒഡീഷയിലെ തന്റെ ജന്മസ്ഥലം എന്നിവിടങ്ങളിൽ വസ്തുവകകൾ വാങ്ങാനും പണം ഉപയോഗിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
Next Post
എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിസന്ധി; പഠിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ച് വത്തിക്കാൻ

എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിസന്ധി; പഠിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ച് വത്തിക്കാൻ

വിക്ടോറിയ സംസ്ഥാനത്തെ വീടുകളിൽ ഗ്യാസ് അടുപ്പുകൾ ഇനി ഇല്ല

വിക്ടോറിയ സംസ്ഥാനത്തെ വീടുകളിൽ ഗ്യാസ് അടുപ്പുകൾ ഇനി ഇല്ല

മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

മഞ്ചേരി ഗ്രീൻവാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി

നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist