മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുവാനും, ദശാബ്‌ധി തിരുനാളിനു മുഖ്യ കാർമ്മികത്വം വഹിക്കുവാനുമായി, മെൽബണിൽ എത്തിച്ചേർന്ന അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് മെൽബൺ എയർപോർട്ടിൽ ആവേശോജ്വല സ്വീകരണം നൽകി.
മെൽബൺ എയർപോർട്ടിൽ എത്തിച്ചേർന്ന മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിനെ, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ , കൈക്കാരൻ നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, പാരിഷ് ആക്ടിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
സെപ്റ്റംബർ മുപ്പതാം തിയതി നടക്കുന്ന സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും, ഒക്ടോബർ ഒന്നാം തിയതി നടക്കുന്ന ദശാബ്ദി തിരുനാളിന് മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്യും.