ദൈവം മനുഷ്യന് നല്‍കിയ മനോഹരമായ കാര്യമാണ് ലൈംഗികതയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് തന്റെ ധര്‍മമെന്നും മാര്‍പാപ്പ പറഞ്ഞു.ഡിസ്‌നി പ്ലസ് തയ്യാറാക്കിയ ദി പോപ്പ് ആന്‍സേഴ്‌സ് ഡോക്യുമെന്ററിയിലുള്ള അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിയ ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് യുവാക്കള്‍ക്ക് നല്‍കിയ അഭിമുഖമാണ് ഡോക്യുമെന്ററിയായി ചിത്രീകരിച്ചത്. മാര്‍പാപ്പ ലൈംഗികതയെക്കുറിച്ച് സ്വന്തം നിലപാട് വ്യക്തമാക്കിയത്. ലൈംഗികത ദൈവം മനുഷ്യന് നല്‍കിയ മനോഹരമായ കാര്യം. സ്വവര്‍ഗാനുരാഗികളെ സഭ സ്വാഗതം ചെയ്യണം. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നിരാകരിക്കാത്തവരെ തനിക്ക് നിരാകരിക്കാനാകില്ല. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് തന്റെ കര്‍മമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ സഭ ഇപ്പോഴും പഴയകാലഘട്ടത്തിന്റെ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇതിന് മാറ്റം വരണമെന്നും മാര്‍പാപ്പ പറഞ്ഞു.ഗര്‍ഭഛിദ്രം അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന സ്ത്രീകളോട് വൈദികരും സഭയും കനിവ് കാണിക്കണം. ഡേറ്റിംഗ് ആപ്പുകള്‍ വഴി പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നത് തികച്ചും സ്വാഭാവികമാണെന്നും മാര്‍പാപ്പ അഭിമുഖത്തില്‍ പറഞ്ഞു.