മിഷന് സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു. മെല്‍ബണ്‍ രൂപത ഡയറക്ടര്‍ സോജിന് സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിനിധികള്‍ ഇന്ത്യയിൽ എത്തിയത്.
എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ചക്കാത്ര, പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കല്‍, അനിമേറ്റര്‍ സി. ജിന്‍സി എംഎസ്എംഎ എന്നിവര്‍ ചേര്‍ന്നാണ് പ്രതിനിധികളെ സ്വാഗതം ചെയ്തത്.
ടോണിയ, ജോയല്‍, ഹില്‍ഡ, ജെസവിന്‍ തുടങ്ങിയവരാണ് മറ്റു പ്രതിനിധി അംഗങ്ങള്‍. മിഷന് ചൈതന്യത്തോടെ എസ്എംവൈഎം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിനിധി അംഗങ്ങള്‍ സംസാരിച്ചു.






























