മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ (MDV) യുടെ ആനുവൽ ജനറൽ മീറ്റിങ്ങിനോടും, ഫണ്ട്റൈസർ പ്രോഗ്രാമിനോടും അനുബന്ധിച്ച് KEPTA മെൽബണിന്റെ “അതെന്താ?”Micro Drama യുടെ 3 -ാമത് അവതരണം ഇന്ന് (23-11-2014) രാത്രി 8 മണിക്ക്
Tatterson Pavillion (Keysborough)ൽ വെച്ചു നടക്കുമെന്ന് MDV ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ത കർണാടക സംഗീതജ്ഞ, അഭിനേതാവ് , പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്തമാക്കിയ ഡോ ഭാവന രാധാകൃഷ്ണൻ പരിപാടിയുടെ വിശിഷ്ടാതിഥി ആയിരിക്കും. കൂടാതെ പ്രത്യേക അതിഥിയായി പ്രൊഫ. ഡോ മഞ്ജുള ഒ’കോണറും
(RANZCP ഫാമിലി വയലൻസ് സൈക്യാട്രി നെറ്റ്‌വർക്കിൻ്റെ ചെയർപേഴ്സൺ , പ്രീമിയർ വിക്ടോറിയൻ സീനിയർ ഓഫ് ദി ഇയർ അവാർഡ് സ്വീകർത്താവ്) വേദിയെ ധന്യമാക്കും.
കെപ്റ്റ മെൽബണിൻ്റെ മൈക്രോ ഡ്രാമ “അതെന്താ?”യുടെ സംവിധാനം ഗിരീഷ് അവണൂർ ആണ്.പരിപാടിക്ക് മാറ്റുകൂട്ടാൻ വിപഞ്ചിക ഗ്രന്ഥശാലയുടെ ബുക്ക് സ്റ്റാൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ ബുക്ക് സ്റ്റാൾ വഴി വാങ്ങുവാൻ സാധിക്കുന്നതാണ്.
ടിക്കറ്റ് നിരക്ക്
നാലു പേരടങ്ങുന്ന കുടുംബം – $250
മുതിർന്ന ആൾ – $100
കുട്ടി 5-12 വയസ്സ് – $ 50
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യം
ഇവന്റ് ആരംഭിക്കുന്നത് 5pm നാണ്. തുടർന്ന് 5pm-6 pm വരെ ജനറൽ ബോർഡി മീറ്റിംഗ് ആണ്. ആറുമണിക്ക് ശേഷം കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് സ്വാഗതവും പിന്നീട് പരിപാടിയുടെ ഉദ്ഘാടന കർമ്മവും നടക്കും.ഉദ്ഘാടനം ചെയ്യുന്നത് ഡോ.ഭാവന രാധാകൃഷ്ണൻ ആണ്.പ്രൊഫ. ഡോ. മഞ്ജുള ഒ’കോണറിന് അനുമോദനങ്ങൾ അർപ്പിക്കും. പിന്നീട് ബോളിവുഡ് നൃത്ത പ്രകടനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.MDV മാസികയുടെ പ്രകാശനവും തുടർന്ന് മൈക്രോ ഡ്രാമ -“അതെന്താ “യും അരങ്ങേറും. 7.30-നകം ഭക്ഷണം നൽകുമെന്നും സംഘാടകർ അറിയിച്ചു. 8.15-ന് വിനോദ പരിപാടികൾ പുനരാരംഭിക്കും.മെഡിക്കോ മെലഡിസിന്റെ സംഗീത പ്രകടനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന്
ബാഡ്മിൻ്റൺ ടൂർണമെൻ്റ്, സ്പോർട്സ് ഡേ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തപ്പെടും.ബോളിവുഡ് നൃത്ത പ്രകടനങ്ങൾ,ബിങ്കോ,നന്ദി പ്രകാശനം, ഡിജെ സംഗീതം നൃത്തം എന്നിവയോടുകൂടി പരിപാടിക്ക് തിരശ്ശീല വീഴുന്നതായിരിക്കും എന്ന് മലയാളി ഡോക്ടർസ് ഓഫ് വിക്ടോറിയ ഭാരവാഹികൾ അറിയിച്ചു.