Perth- Geraldton : ജെറാൾട്ട്ടനിലുള്ള മിഡ് വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ (MICS) വാർഷിക പൊതുയോഗത്തിൽ വച്ച് 2024 –2025 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : Soumya Hari Kumar,
സെക്രട്ടറി: Monisha R Tungal,
ട്രഷറർ : Chahak Garg,
കമ്മിറ്റി അംഗങ്ങൾ: Kapil, Vandana, Lokesh
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജെറാൾട്ട്ടനിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങൾക്കൊപ്പം നിലകൊള്ളുവാൻ MICS ന് സാധിച്ചതായും,MICS കമ്മ്യൂണിറ്റി ഒരുമിച്ച് നടത്തിയ അവിശ്വസനീയമായ യാത്രയും, ടീമിൻ്റെ നിരന്തരമായ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളും കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയതായും കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ Hari Kumar, Rajbir, Chahak, Jignesh, Pranav (baby), Kiren, Kala, Sunny എന്നിവർ വ്യക്തമാക്കി.
പുതിയ പ്രസിഡൻ്റ് സൗമ്യ ഹരികുമാറിനും അവരുടെ ടീമിനും MICS ന്റെ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുമ്പോൾ എല്ലാവിധ ആശംസകൾ നേരുന്നതായും മുൻകാല കമ്മിറ്റി അംഗങ്ങൾ അറിയിച്ചു .