തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ വ്യാപാരി ലൈസൻസ് പുതുക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് മന്ത്രി എംപി രാജേഷ് നിയമസഭയിൽ പറഞ്ഞു. അപേക്ഷ ഓൺലൈനിൽ സ്വീകരിച്ചാലും അപേക്ഷകരെ മുന്നിൽ വരുത്താനാണ് ചില ഉദ്യോഗസ്ഥർക്ക് താൽപര്യം ,അവരാണ് കെ – സ്മാർട് അവതാളത്തിലായെന്നു പ്രചരിപ്പിക്കുന്നത്.
കെ – സ്മാർട് വഴി യുള്ള ലൈസൻസിൽ 1.19 ലക്ഷം അപേക്ഷകൾ പുതുക്കുകയും12,079 പുതിയ ലൈസൻസുകൾ അനുവദിക്കുകയും ചെയ്തു. ഇനിയുള്ളവർക്ക് സെപ്റ്റംബർ 30 വരെ പുതുക്കി കൊടുക്കും.