നവോദയ സിഡ്നി വാർഷിക ജനറൽ യോഗം 2025 സെപ്റ്റംബർ 27-ന് വെൻറ്റ്വർത്ത്വിൽ റെഗ് ബേൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു.അംഗങ്ങൾ, പ്രവർത്തകർ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിയിലേക്ക് ദിശ നിർണ്ണയിക്കുകയും ചെയ്തു.
നവോദയ ഡിഡ്നി പ്രസിഡന്റ് കിരൺ ജെയിംസ് അദ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറിയും ട്രഷററും അവരുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ടും വാർഷിക പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു.
നവോദയ ഓസ്ട്രേലിയയെ പ്രതിനിധികരിച്ചു സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയ അജു ജോൺ, നിഭാഷ് , രാഹുൽ എന്നിവർ പങ്കെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു
• പ്രസിഡന്റ്: ദിവ്യ പ്രജീവ്
• വൈസ് പ്രസിഡന്റ്: രഞ്ജിത് രഘുരാജൻ
• സെക്രട്ടറി: രഹനേഷ് ഹരിദാസ്
• ജോയിന്റ് സെക്രട്ടറി: സുജിത് കൃഷ്ണൻ
• ട്രഷറർ: ദീപക് അണ്ണലത്ത്
കമ്മിറ്റി അംഗങ്ങൾ:
അനന്ദ് ആന്റണി, ക്രിസ് ആന്റണി, അനിത ഗിരീഷ്, ജുമൈല അദിൽ, അഭിൽ വിജയൻ, രാഗേഷ് അക്കിരത്ത്, ജോബിൻ ജോയ്, ഷിജു പുരുഷോത്തമൻ, റീന രവീന്ദ്രൻ, ബിന്റോ മംഗലശ്ശേരി
ഉപകമ്മിറ്റികളുടെ രൂപീകരണം തീരുമാനിച്ചു.
സംഘടനയുടെ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ താഴെപ്പറയുന്ന ഉപകമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു:
• കല
• സാഹിത്യം
• നാടകം
• കായികം
• വിദ്യാർത്ഥികൾ
• നഴ്സുമാർ
• കുടുംബം
ഉപകമ്മിറ്റികളുടെ കോർഡിനേറ്റർമാരെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
യോഗം വൈകിട്ട് 5 മണിക്ക് സമാപിച്ചു. തുടർന്ന് ലഘുഭക്ഷണങ്ങൾ വിതരണം ചെയ്തു.