സിഡ്‌നി: സിഡ്‌നിയില്‍ നീരജ് മാധവ് ലൈവ് ഷോ ഒക്ടോബര്‍ നാലിന് വൈകുന്നേരം ആറിനും ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിനും ദി അണ്ടര്‍ഗ്രൗണ്ട് സിഡ്‌നി ( Location: UTS Underground 15 Broadway Ultimo Sydney) യില്‍ നടക്കും. സിഡ്‌നിയില്‍ ആദ്യമായി ലൈവ് ഷോയുമായി നീരജ് മാധവ് എത്തുമ്പോള്‍ അതിനെ ആവേശപൂര്‍വം ഏറ്റെടുക്കാന്‍ ജനങ്ങളും തയാറായിക്കൊണ്ടിരിക്കുന്നു. നീരജ് മാധവിനൊപ്പം സനായും ഇക്കുറിയെത്തുന്നുണ്ട്. ഒരേ സമയം നടനും ഡാന്‍സറും റാപ്പറും നൃത്ത സംവിധായകനും തിരക്കഥാകൃത്തുമായ നീരജ് തന്റെ വൈവിധ്യമുള്ള സിദ്ധികളെല്ലാം കാഴ്ചക്കാര്‍ക്കായി പുറത്തെടുക്കുന്നു. രാത്രിയെ തീപിടിപ്പിക്കുന്ന പ്രകടനമാവും ഇവിടെയെന്നുറപ്പാണ്.
നീരജ് ലൈവിനു തൊട്ടു പിന്നാലെ ലേഡി ഡിജെ സനാ വേദിയിലെത്തും. ഇവരുടെ ഡിജെ ട്രാക്കുകള്‍ മറ്റൊരു അനുഭവമായി മാറും. ആട്ടവും പാട്ടുമൊക്കെയായി ഒരു രാത്രി. അതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കസാമിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഈ പരിപാടി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്.