സിഡ്നി: നാലു മാസങ്ങൾക്കു മുൻപ് പാരമറ്റ മേയറായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ സമീർ പാണ്ഡെ ലേബർ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ടു. ഇന്നലെ രാത്രി നടന്ന ലേബർ പാർട്ടി കോക്കസ് മീറ്റിങ്ങിലാണ് സമീർ പാണ്ഡേയെ പുറത്താക്കി വെറ്ററൻ കൗൺസിലർ പിയർ എസ്‌ബെറ പുതിയ ലോർഡ് മേയറായി തെരെഞ്ഞെടുത്തത്.