പ്രശസ്ത ഗായകരായ സിത്താര കൃഷ്ണകുമാറും ഇഷാൻ ദേവും ആലപിച്ച രേണുകാ വിജയകുമാരൻറെ പുതിയ പ്രണയ ഗാനം “മധുരനൊമ്പരം” പുറത്തിറങ്ങി.
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. അനിർവ്വചനീയമായ ആലാപന ഭംഗിയും, ചാരുതയാർന്ന വരികളും സംഗീത മാധുര്യവും കൊണ്ട്, മായാജാലo തീർത്ത് പഴയകാല സ്മരണകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ ഗാനം വേൾഡ് ഡിസൈൻ ഡേയും world pinhole photography ഡേയും ആയ April 27-ന് പ്രശസ്തരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
പ്രശസ്ത ഗായകരായ സിത്താര കൃഷ്ണകുമാറും, ഇഷാൻ ദേവും ആലപിച്ച ഗാനത്തിൻറെ രചനയും, നിർമ്മാണവുമെല്ലാം നിർവ്വഹിച്ചിരിക്കുന്നത് ആസ്ത്രേലിയയിലെ മെൽബൺ നിവാസിയായ രേണുക വിജയകുമാരൻ തന്നെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകനും സിനിമാ പിന്നണി സംഗീത സംവിധായകനും ആയ സാജൻ കെ റാം ആണ് ഗാനത്തിന് ഈണം നൽകിയത്. ദൃശ്യ സംവിധാനം അജിത് പുല്ലേരിയും, ഛായാഗ്രഹണം സന്തോഷ് അനിമയും നിർവ്വഹിച്ച ഗാനത്തിന് കലാസംവിധാനം നൽകിയത് ധൻരാജ് മാണിയട്ട് ആണ്. എഡിറ്റിങ്ങ് രതിൻ രാധാകൃഷ്ണനും, കളറിങ്ങ് ലിജു പ്രഭാകറുമാണ് നിർവ്വഹിച്ചത്.
സിനിമാ താരങ്ങളായ അoഗിത് മാധവ്, രഞ്ജിത മേനോൻ എന്നിവർ വേഷമിട്ട ഈ ഗാനത്തിൻറെ പ്രധാന ചിത്രീകരണം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളേജിൽ വച്ചാണ് പൂർത്തിയാക്കിയത്. ഗാനം രേണുകാ വിജയകുമാരൻറെ യൂറ്റ്യൂബിൽ ലഭ്യമാണ്.
https://youtu.be/azTMuNRCYzQ?si=NeqevdDstLYY38Ql































