സിഡ്‌നി: സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ഓണം 2025, ആഗസ്റ്റ് 9-ന് വെന്റ്‌വർത്ത്‌വില്ലിലെ യുണൈറ്റിംഗ് ചർച്ച് ഹാളിൽ വെച്ച് നടക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന വർണ്ണാഭമായ ഈ ആഘോഷത്തിൽ ഏവരെയും സാദരം ക്ഷണിക്കുന്നു.
എസ്.എൻ.എം.എസ്. സിഡ്‌നി ഒരുക്കുന്ന ഈ ഓണാഘോഷത്തിൽ, ഓണസദ്യയും വിവിധ കലാപരിപാടികളും പൂക്കളവും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വള്ളംകളിയുടെ ചിത്രീകരണവും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ഈ വർഷത്തെ ഓണാഘോഷത്തിൽ മുഖ്യാതിഥികളായി ദി ഹിൽസ് ഷയർ കൗൺസിൽ മേയർ ഡോ. മിഷേൽ ബേൺ, ഡ്രീം ക്രിയേറ്റസ് & കെ.സി. ചെട്ടിനാട് സ്ഥാപക ഉമ അരുൺ എന്നിവർ പങ്കെടുക്കും.
എല്ലാ ഓണപ്രേമികളെയും വെന്റ്‌വർത്ത്‌വില്ലിലേക്ക് സ്വാഗതം ചെയ്യുന്നു.