ഓസ്ട്രേലിയ,യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ പകർപ്പവകാശം ലംഘിക്കുന്ന പൈറസി ആപ്ലിക്കേഷനുകളും സെറ്റ്ടോപ് ബോക്സുകളും ഉപയോഗിക്കുന്നുണ്ട്. യപ് ടിവി, സീ5, സോണിലിവ്, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ കണ്ടന്റ് പ്ലാറ്റ്ഫോമുകളെ ഗുരുതരമായി ബാധിക്കുന്ന പ്രവണതയാണ് ഐപിടിവി ആപ്പുകളും ഐപിടിവി സെറ്റ്ടോപ് ബോക്സുകളും ഉപയോഗിച്ച് ഇത്തരം കണ്ടന്റുകൾ കാണുന്നത്.ഓസ്ട്രേലിയയിൽ യപ് ടിവിയുടേതാണ് നിയമപരമായ സെറ്റ് ടോപ് ബോക്സ്.
ഒറ്റത്തവണ ഫീസ് അടച്ച് ഇത്തരം സെറ്റ്ടോപ് ബോക്സുകൾ വാങ്ങുന്നത് കുറ്റവാളികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. മോഷ്ടിക്കുന്ന കണ്ടന്റുകൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പുറമെ വിനോദ വ്യവസായ മേഖലയിൽ ജോലി നഷ്ടങ്ങൾക്കും കാരണമാകും.
ഇതിന് പുറമെ ഇത്തരം ഉപാധികളിലൂടെ കണ്ടന്റ് കാണുന്നവർ മിക്കപ്പോഴും ഡാർക് വെബ്ബിലൂടെ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങൾക്ക് ഭീകരവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ പ്രവർത്തികൾക്ക് പിന്തുണ നൽകുകയും കൂടെയാണ് ചെയ്യുന്നത്. ഐപിടിവി ബോക്സുകൾക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങളും രഹസ്യ വിവരങ്ങളും ചോർത്താനുള്ള കഴിവുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഡാർക് വെബ്ബിൽ എത്തിപ്പെടാം.
അന്താരാഷ്ട്ര വിപണിയിൽ പ്രവർത്തിക്കുന്ന അനധികൃതമായ ഐപിടിവികൾ നിരവധിയുണ്ട്. Chitram TV, BOSS IPTV, Tashan IPTV, Real TV, JadooTV, World Max TV, Maxx TV, VBox, Vois IPTV, Punjabi IPTV, Indian IPTV എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്ക് കോടതി നടപടികൾ നേരിടേണ്ടി വരാം. മാത്രമല്ല ആയിരക്കണക്കിന് ഡോളറിന് മുകളിൽ പിഴയും അടയ്ക്കേണ്ടി വരും.
യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പൈറസി ഗുരുതരമായ കുറ്റമാക്കി മാറ്റുന്ന നിമയങ്ങൾ പാസ്സാക്കിക്കഴിഞ്ഞു. പോലീസും മറ്റ് സംവിധാനങ്ങളും യു.കെയിൽ വ്യാപകമായി റെയ്ഡുകൾ നടത്തുകയും നോട്ടീസുകൾ നൽകുകയും ചെയ്തിട്ടുണ്ട്.