ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ (NSW) സർക്കാർ ചില ബീച്ചുകളിൽ ഷാർക്ക് നെറ്റുകൾ നീക്കം ചെയ്യാൻ പരീക്ഷണം ആരംഭിച്ചു. ബോണ്ടി, മാന്ലി, സെൻട്രൽ കോസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള 3 കൗൺസിലുകളാണ് ഈ പരീക്ഷണത്തിനായി മുന്‍കൈയെടുത്തത്. ഇവിടങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഷാർക്ക് നെറ്റുകൾക്കു പകരമായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
പുതിയ സംവിധാനങ്ങളിൽ ഡ്രോണുകൾ, സ്മാർട്ട് ഡ്രംലൈൻ, ഷാർക്ക് മോണിറ്ററിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ഉൾപെടുത്തുന്നുണ്ട്. ഈ പരീക്ഷണം ശാസ്ത്രീയ രീതിയിലും, പരിസ്ഥിതി സൗഹൃദമായ രീതിയിലുമാണ് നടപ്പാക്കുന്നത്.
പല ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഷാർക്ക് നെറ്റുകൾ ഉപയോഗിക്കുന്നത് കൃത്യമായ സുരക്ഷ നൽകിയല്ലന്നും മറിച്ച് മറ്റ് മത്സ്യങ്ങളും കടലിലെ ജീവികളും ആ നെറ്റുകളിൽ കുടുങ്ങി മരിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
കൗൺസിലുകളിൽ നിന്ന് എല്ലാ അഭിപ്രായങ്ങളും ശേഖരിച്ച ശേഷം, സർക്കാർ അവസാന തീരുമാനമെടുക്കുമെന്ന് കർഷക മന്ത്രി ടാരാ മോറിയാർട്ടി അറിയിച്ചു. ഓഗസ്റ്റ് 22-വരെ ബീച്ചുകൾക്ക് വേണ്ടി നാമനിർദേശങ്ങൾ നൽകാം.