Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

പ്രവാസി വോട്ടവകാശം: യാഥാര്‍ഥ്യമാവാന്‍ ഇനിയും എത്രകാലം

by Kerala News Web Desk 04
April 23, 2024
in INDIA
0 0
A A
പ്രവാസി വോട്ടവകാശം: യാഥാര്‍ഥ്യമാവാന്‍ ഇനിയും എത്രകാലം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍, പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച്‌ കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2010-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച്‌ മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസ്സംബ്ലി/പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു. എന്നാല്‍, വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു.വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരാന്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം മലയാളി കൂട്ടായ്മകളുണ്ട്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരില്‍ക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു ഈ കൂട്ടായ്മകള്‍. വലിയ സാമ്ബത്തിക ചിലവ് വരുന്ന കാര്യമാണിത്. ഗള്‍ഫ് മേഖലയില്‍നിന്ന് ഇരുപതിനായിരം പേരെങ്കിലും നാട്ടിലെത്തി വോട്ടുചെയ്യാന്‍ വിമാനടിക്കറ്റെടുത്തുകഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൂടുതല്‍പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍, പ്രവാസികള്‍ക്ക് വിദേശത്തു നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കിയിരുന്നെങ്കില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ നല്ലൊരു തുക ലാഭിക്കാമായിരുന്നു.

പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്‍ന്നു വന്നത് 2003 മുതലാണ്. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചതു മുതല്‍ തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്‌സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്ന ആവശ്യം ശക്തമായി ചര്‍ച്ചകളിലേക്ക് കടന്നു വന്നു.

നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാശങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.

ഒണ്‍ലൈന്‍ വോട്ട് പ്രോക്സി വോട്ട് വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ- വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.

ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇ-മെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്ബറും നല്‍കി ബാലറ്റില്‍ കമ്ബ്യൂട്ടര്‍ ഉപയോഗിച്ച്‌ തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്. എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്‌സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി. പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നതായും

1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചു. പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. മറിച്ച്‌ ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ പ്രവാസികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.

1970-കളിലെ ഗള്‍ഫ് ബൂമിങ്ങിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച്‌ വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയായി മാറുകയും ചെയ്തത്. നാട്ടില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സജീവമായിരുന്ന, ജീവിതോപാഥികള്‍ക്കായി വിദേശത്തേക്ക് പറക്കേണ്ടി വരുന്ന നമ്മുടെ പ്രവാസികള്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം വിഷമകരമായ ഒരു സാഹചര്യം തന്നെയാണെന്ന് പറയാതെ വയ്യ.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴും ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റു നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് ഖേദകരമായ അവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്ബത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് ഇനിയും അവ്യക്തമാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സിംഗപ്പൂരിന് പിറകെ ഇന്ത്യയുടെ ഈ കറി പൗഡർ നിരോധിച്ച് ഹോങ്കോംഗും

സിംഗപ്പൂരിന് പിറകെ ഇന്ത്യയുടെ ഈ കറി പൗഡർ നിരോധിച്ച് ഹോങ്കോംഗും

ദിവസങ്ങളോളം കേടാകാതിരിക്കാൻ പാലിൽ രാസവസ്തുക്കൾ ചേര്‍ക്കുന്നുവെന്ന വീഡിയോക്കെതിരെ മിൽമ; നിയമ നടപടി തുടങ്ങി

ദിവസങ്ങളോളം കേടാകാതിരിക്കാൻ പാലിൽ രാസവസ്തുക്കൾ ചേര്‍ക്കുന്നുവെന്ന വീഡിയോക്കെതിരെ മിൽമ; നിയമ നടപടി തുടങ്ങി

‘ബ്ലൂ ഫയർ’ കാണാനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ ഗർത്തത്തിൽ വീണു; യുവതിക്ക് ദാരുണാന്ത്യം

'ബ്ലൂ ഫയർ' കാണാനെത്തി, ഫോട്ടോയെടുക്കുന്നതിനിടെ ഗർത്തത്തിൽ വീണു; യുവതിക്ക് ദാരുണാന്ത്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.