സിഡ്നി: സ്റ്റീഫൻ ദേവസി ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ വൻ വിജയത്തിന് ശേഷം Vivid entertainments ന്റെ ബാനറിൽ സിഡ്‌നിയെ സംഗീതത്തിലാറാടിക്കാനായി മലയാളക്കരയിൽ നിന്നും ഓസ്ട്രേലിയൻ മണ്ണിലേക്ക് വിണ്ണിലെ താരം റിമി ടോമി എത്തുകയാണ്.
Vivid entertainments ന്റെ ആഭിമുഖ്യത്തിലാണ് സിഡ്‌നിയിൽ സംഗീതനിശ അരങ്ങേറുന്നത്.ഗായിക എന്നതിനപ്പുറം മികച്ചൊരു എന്റർടൈനർ കൂടിയായ റിമി ടോമിയുടെ നേതൃത്വത്തിലുള്ള ലൈവ് മ്യൂസിക്കൽ കൺസെർട്ട് 2025 ജൂൺ 21 നാണ് സിഡ്‌നിയിൽ അരങ്ങേറുന്നത്.
VENUE : THE PERFORMANCE HUB, 160 PERFECTION AVENUE, STANHOPE GARDENS NSW 2768
DATE & TIME : 21 JUNE 6:00 PM
സംഗീതപ്രേമികളുടെ വൻ പിന്തുണ പ്രതീക്ഷിക്കുന്ന ലൈവ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായും, തുടക്കം മുതലുള്ള വമ്പിച്ച ജനപിന്തുണ പരിപാടിയുടെ ശോഭയ്ക്ക് മാറ്റുകൂട്ടുമെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യൻ സംഗീത മേഖലയിലെ പ്രതിഭാദരരായ കലാകാരൻമാരണിനിരക്കുന്ന സംഗീതനിശ ഹൃദയസ്പർശിയായ ഈണങ്ങളും ആകർഷകമായ പ്രകടനങ്ങളും കൊണ്ട് ആസ്വാദകരെ തൽസമയ സംഗീതത്തിന്റെ അവിസ്മരണീയമായ ആനന്ദത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ലെവലേശം ഇല്ലെന്ന് മ്യൂസിക്കൽ കോൺസേർട്ടിന്റെ ഭാരവാഹികൾ അറിയിച്ചു.അവിസ്മരണീയമായ സായാഹ്നത്തിനായി ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യണമെന്നും സംഘാടകർ കൂട്ടിച്ചേർത്തു
കൂടുതൽ വിവരങ്ങൾക്ക് :
MOITHEEN : 0468 713 439
JOMESH : 0421 187 625
SHIJO : 0481 785 999
THAHA : 0415 836 654