സിഡ്നി : സ്റ്റീഫൻ ദേവസി ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ വൻ വിജയത്തിന് ശേഷം Vivid entertainments ന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോ ജൂൺ 21ന് സിഡ്നിയിൽ നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ഇമ്പമാർന്ന ശബ്ദവും ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിൽ ഒരാളായ റിമി ടോമിക്കൊപ്പം മറക്കാനാവാത്ത ഒരു സംഗീതാനുഭവത്തിനായി ഏവർക്കും തയ്യാറെടുക്കാം. റിമി ടോമിയോടൊപ്പം ലൈവ് മ്യൂസിക്കൽ കോൺസർട്ടിന്റെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – പ്രിൻസ് ടി കുമാരൻ
പ്രശസ്ത കലാകാരന്മാർക്കൊപ്പം, സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെയും അസാധാരണമായ ഒരു രാത്രി ആസ്വദിക്കുന്നതിനായി ഈ ഷോ ഇപ്പോൾതന്നെ ബുക്ക് ചെയ്യേണ്ടതാണ്.
മാർച്ച് 9 നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു ടിക്കറ്റിന് 20 ഡോളർ വരെ ലാഭിക്കുവാൻ സാധിക്കും. സമയം ഒട്ടും കളയാതെ ഇന്നുതന്നെ നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.
സ്ഥലം :
160 പെർഫെക്ഷൻ അവന്യൂ, സ്റ്റാൻഹോപ്പ് ഗാർഡൻസ് NSW 2768, ഓസ്‌ട്രേലിയ 2768
സ്റ്റാൻഹോപ്പ് ഗാർഡൻസ്, NSW
തീയതി & സമയം :
21/ജൂൺ/2025 വൈകുന്നേരം 06:00 മുതൽ രാത്രി 09:30 വരെ
കൂടുതൽ വിവരങ്ങൾക്ക് :
MOITHEEN : 0468 713 439
JOMESH : 0421 187 625
SHIJO : 0481 785 999
THAHA : 0415 836 654