പെർത്ത് : സേവനം ആസ്ത്രേലിയ, പെർത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം സംഘടിപ്പിച്ചു.ഏപ്രിൽ 19 ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുപൂജയോടുകൂടി ആരംഭിച്ച വിഷു ആഘോഷപരിപാടികൾ, വിഷുക്കണിക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കും വിഷുകൈനീട്ടവും നാട്ടില്‍നിന്നെത്തിയ അച്ചനമ്മമാർക്കു വിഷുക്കോടിയും സമ്മാനിച്ചു. ശ്രീമതി ദീപിക പ്രവീണിന്റെ വിഷു ആശംസയോടുകൂടി ആരംഭിച്ച കലാപരിപാടിയിൽ വളരെ മികച്ച നിലയിൽ പരിശീലനം നടത്തി ചിട്ടയായി ആവിഷ്കരിക്കപ്പെട്ട കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ, മനോഹരമായ ഗാനാലാപനങ്ങൾ എന്നിവ അവതരിപ്പിച്ചു.

സേവനം പ്രസിഡന്റ് ശ്രീ സുമോദ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഉത്ഘാടനച്ചടങ്ങിൽ Bandyup woman’s prison Cliinical Nurse Manager ശ്രീമതി ജീൻ ആപ്പ്ലിൻ മുഖ്യ അതിഥിയായി, City of Armadale കൗൺസിലർ ശ്രീ ഷാനവാസ്സ് പീറ്റർ മുഖ്യ പ്രഭാഷണനവും, Hindu council of WA ജോയിന്റ് സെക്രട്ടറി ശ്രീ ബിജു കുമാർ പ്രഭാകരൻ, City of Swan Community Development Officer ശ്രീ ജോസ് സിസിലിയാമ്മ തുടങ്ങിയവർ വുഷു ആശംസയും നിർവഹിച്ചു.
സ്വാഗതാശംസ നിർവഹിച്ച സേവനം സെക്രട്ടറി ശ്രീ പ്രവീൺ സുധാകരൻ മുതൽ കൃതജ്ഞത പറഞ്ഞ ശ്രീമതി കൃഷ്ണ ദിനേശ്, സ്റ്റേജ് നിയന്ത്രണം നടത്തിയ ആങ്കർ കൃഷ്ണ അനീഷ്,മികവുറ്റ സൗണ്ട് സിസ്റ്റവും അതിൻറെ മികവാർന്ന നിയന്ത്രണവും നിർവഹിച്ച ശ്രീ അഭിരാം, ശ്രീ ശരത്, ശ്രീമതി ഗംഗ അഖിലിന്റെ നേതൃത്വത്തിൽ ആസ്വാദ്യകരമായവിഷു സദ്യ ഒരുക്കിയ സേവനം വനിതാവേദി പ്രവർത്തകർ, ശ്രീ രാജീവ് വയലക്കര ഡിസൈൻ ചെയ്ത മനോഹരമായ സ്റ്റേജ് അലങ്കാരങ്ങൾ, മനോഹരങ്ങളായ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ എല്ലാംകൊണ്ടും പരിപാടി പെർത്ത് മലയാളികൾക്ക് മിഴിയഴകേകി മാറി.































