ക്വീൻസ്‌ലാൻഡ് : സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ 2025-26 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രജിൽ തോമസ് (പ്രസിഡന്റ്), ജോജു എബ്രഹാം (വൈസ് പ്രസിഡന്റ്), ജുവിൻ ജോസഫ് (സെക്രട്ടറി), ഷീജ റോബി (ജോയിന്റ് സെക്രട്ടറി), അരുൺ വർഗീസ് (ട്രഷറർ), നീയോട്ട്സ് വക്കച്ചൻ, മാർട്ടിൻ ചാണ്ടി (പിആർഒ, മീഡിയ).
കേരളത്തിലെ ജലമാമാങ്കം നെഹ്റു ട്രോഫി പോലെ ഓസ്ട്രേലിയയിൽ വള്ളംകളി നടത്തി സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ ശ്രദ്ധേയമാണ്. സൺഷൈൻ കോസ്റ്റിൽ നടത്തി വരുന്ന 42 കി.മീ. മാരത്തണിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിന് സർക്കാരിൽ നിന്നും പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മികച്ച അസോസിയേഷനുകളിൽ ഒന്നായ സൺഷൈൻ കോസ്റ്റ് കേരളയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി മുന്നോട്ട്കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു.