മെൽബൺ: ഷെപ്പാർട്ടൻ സെന്റ് അൽഫോൻസാ സിറോ മലബാർ മിഷൻ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസോത്സവവും ഹോപ്പ് എന്ന സിനിമയുടെ പ്രദർശനവും സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിച്ച വിശ്വാസോത്സവം ഒക്ടോബർ ഒന്നിനു സമാപിക്കും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് ഓരോ വിഷയങ്ങൾ ഓരോ ദിവസങ്ങളിൽ അവതരിപ്പിക്കുന്നു.വിഷയങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് ഒന്നാം ദിവസം ‘പ്രത്യാശ’യും രണ്ടാം ദിവസം ‘പരിശുദ്ധാത്മാവും സിറോ മലബാർ കുർബാന ക്രമവും’ മൂന്നാം ദിവസം ‘പരിശുദ്ധ അമ്മയും ശിഷ്യത്വവും’ ആണ്. ഓരോ ഗ്രൂപ്പുകൾക്കും അവരവരുടെ പ്രായത്തിനനുസൃതമായി സംഗീത, വിനോദ പരിപാടികൾ, ഗെയിംസ് തുടങ്ങി പലവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഹോപ്പ് എന്ന സിനിമ കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.