നവോദയ ഓസ്ട്രേലിയയുടെ 4 -ാമത് ദേശീയ സമ്മേളനം, ഒക്ടോബർ 18, 19 തീയതികളിൽ സിഡ്നിയിൽ വച്ച് നടത്തപ്പെടുന്നു. 18-ാം തീയതി ശനിയാഴ്ച 5 മണിക്ക് നടക്കുന്ന ‘അരങ്ങ്‘ എന്ന കലാസാംസ്കാരിക സമ്മേളനത്തിൽ നടനും സംവിധായകനുമായ ശ്രീ. മധുപാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ശ്രീ. സന്തോഷ് കീഴാറ്റൂരിൻ്റെ ‘പെൺനടൻ’ എന്ന പ്രശസ്തമായ നാടകത്തോടൊപ്പം സിഡ്നിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകമടക്കമുള്ള വിവിധ കലാപരിപാടികളും ‘അരങ്ങി’ലേക്കെത്തുന്നു.