കൊച്ചി : എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ ഷിജു എന്ന 12 വയസ്സുകാരി മരിച്ചത്. മരണകാരണം വ്യക്തമാക്കാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണം.