ബ്രിസ്ബേൻ: ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയുടെ മണ്ണിൽ പരിശുദ്ധ പരുമല തിരുമേനിയുടെ
പെരുന്നാളിനോടനുബന്ധിച്ചുളള ദീപശിഖ പ്രയാണം നടത്തപ്പെട്ടു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മലങ്കര ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണം നവംബർ മാസം 4-ാം തീയതി രാവിലെ 10.30 -നു സൺഷയിൻ കോസ്റ്റ് സെന്റ് ഓർത്തഡോക്സ് മേരീസ് മലങ്കര കോൺഗ്രിഗേഷൻ ദേവാലയത്തിൽ നിന്നും വി. കുർബ്ബാനയ്ക്ക് ശേഷം ആരംഭിച്ച് ബ്രിസ്ബേൻ സെന്റ് ജോർജ് ബിസ്ബൻ ഓർത്തഡോക്സ് ചർച്ച്, നോർത്ത് വെസ്റ്റ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് എന്നി ദേവാലയങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നടത്തുകയും, തുടർന്നു വൈകുന്നേരത്തോടുകൂടി ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മലങ്കര ദേവാലയത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്നു വി. കുർബ്ബാനയോടുകുടി ചടങ്ങുകൾ പര്യവസാനിച്ചു.
നവംബർ 11 ശനിയാഴ്ച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിനു സിഡ്നി സെൻറ് തോമസ് കത്തീഡ്രൽ വികാരി വെരി റെവ തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും.






























