തൂവുമ്പ (ക്യൂൻസ്ലാൻ്റ് ): തുമ്പപൂക്കളുടെയും ,മഞ്ഞത്തുമ്പികളുടെയും ഓർമ്മകളിൽ നിറഞ്ഞ തൂവുമ്പ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 13-ാം തീയതി ശനിയാഴ്ച ഭംഗിയായി നടന്നു.
അത്തപൂക്കളും, മാവേലിയും, ഓണസദ്യയും, കലാപരിപാടികളും ഒക്കെയായി നൂറുകണക്കിന് മലയാളികൾ ഒത്തുകൂടിയപ്പോൾ, ശാന്തസമുദ്രത്തിനപ്പുറത്തെ മലമുകളിലെ പട്ടണം മറ്റൊരു മലയാള നാടായി മാറി.
ഓണാഘോഷത്തിന്റെ ചീഫ് ഗസ്റ്റ് ആയി തൂവുമ്പ മേയർ ശ്രീ ജെഫ് മക്‌ഡൊണാൾഡ് പങ്കെടുത്തു.
പ്രത്യേക അതിഥികളായി യാജു മഹിദ, ഗിറ്റീ ഹൗസ് ,പ്രിൻസ് ലോ, ഫാ. തോമസ് അരിക്കുഴി എന്നിവർ ചടങ്ങിൽ പങ്കുചേർന്നു.
ചീഫ് ഗസ്റ്റും , പ്രസിഡണ്ട് രാഹുൽ സുരേഷും മറ്റ് സന്നിഹിതരുമൊത്തുചേർന്ന് തിരിതെളിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
ഓണപ്പാട്ടുകളും, തിരുവാതിരകളിയും, വള്ളംകളി ഗാനങ്ങളും, കുട്ടികളുടെ നൃത്താവിഷ്‌കാരങ്ങളും, മലയാളി ജനകീയകലാരൂപങ്ങളും , ദിനം മുഴുവൻ അരങ്ങേറി.
മുതിർന്നവരും ചെറുപ്പക്കാരും ചേർന്ന അവതരണങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു.
ഓണസദ്യയിൽ പതിനാറിലധികം വിഭവങ്ങൾ ഒരുക്കി എല്ലാവരും ഒന്നിച്ചു ചേർന്ന് ആസ്വദിച്ചു.
അതേ ദിവസം തന്നെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ഇലക്ഷൻ കമ്മീഷണർമാരായ ഫാ. തോമസ് അരികുഴിയും, ശ്രീ ഷിജു ചെട്ടിയാത്തും ചേർന്ന് തെരഞ്ഞെടുപ്പ് നടത്തുകയും, പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: രാഹുൽ സുരേഷ്
• വൈസ് പ്രസിഡണ്ട്: ജെനിൻ ബാബു
• സെക്രട്ടറി: സുമി ഗ്ലാഡ്സ്ടൺ
• ജോയിന്റ് സെക്രട്ടറി: സജിത് മട്ടനയിൽ
• ട്രഷറർ: അരുണ് മാത്യു
• യൂത്ത് പ്രതിനിധി (നാഷണൽ): എൽവിൻ ബിനോയ്
• സ്റ്റുഡന്റ് പ്രതിനിധി (ഇന്റർനാഷണൽ): നോവൽ ദേവസ്യ
• കമ്മിറ്റി അംഗങ്ങൾ: അനു വർഗീസ്
ലവീന തോമസ്
മിന്ന റോസ്
ഷിബു ജോൺ
പുതിയ ഭാരവാഹികൾക്ക് ആശംസകൾ തേർന്നുകൊണ്ട് ഓണ ആഘോഷങ്ങൾക്ക് തിരശ്ശീലവീണു.