ന്യൂയോർക്ക്: നിത്യാനന്ദയുടെ കൈലാസത്തെ സഹോദരനഗരമാക്കിയ കരാറിൽ നിന്ന് അമേരിക്കൻ നഗരമായ ന്യുവാർക്ക് പിന്മാറി. കൈലാസത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കുന്നതായി കമ്മൂണിക്കേഷൻ വിഭാഗം പ്രസ് സെക്രട്ടറി അറിയിച്ചു. മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടാത്ത നഗരവുമായി കരാറിൽ ഏർപ്പെടാനാകില്ലെന്നും ന്യുവാർക്ക് പ്രസ് സെക്രട്ടറി വ്യക്തമാക്കി. ന്യുവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കരാർ ഒപ്പിടുന്ന ചിത്രങ്ങൾ നേരത്തെ നിത്യാനന്ദ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12 ന് ആണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.